യുകെയില്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു; ജോലിക്ക് കയറിയത് രണ്ട് ദിവസം മുന്‍പ്

കൊച്ചി കാലടി സ്വദേശിയായ യുവാവ് യുകെയിലുണ്ടായ അപകടത്തില്‍ മരിച്ചു. പെരുമ്പാവൂരിലെ റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭിച്ചവിവരം.

തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നും പറയുന്നു. അപകടം സംബന്ധിച്ച് കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നാലുമാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്. രണ്ടുദിവസം മുന്‍പാണ് ഇദ്ദേഹം പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത്.

റെയ്ഗന്റെ ഭാര്യ സ്റ്റീന യുകയില്‍ നഴ്‌സാണ്. ദമ്പതികള്‍ക്ക് നാല് വയസായ ഒരു മകളുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top