കെഎസ്ആർടിസി ബസിന് ഇന്‍ഷുറന്‍സില്ല!! അപകടത്തില്‍ എട്ട് ലക്ഷം പിഴയടക്കാന്‍ ഉത്തരവിട്ട് കോടതി

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റ സംഭവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മോട്ടോര്‍ ആക്സിഡന്‍സ് ക്ലെയിംസ് ട്രൈബ്യൂണല്‍ കെഎസ്ആര്‍ടിസിക്ക് പിഴയിട്ടത്. ബസിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനെ തുടര്‍ന്നാണ് എട്ടര ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവിട്ടത്. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്ത് നടന്ന അപകടത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.

കെ.എല്‍ 15 എ 410 നമ്പര്‍ ബസിടിച്ച് പരിക്കേറ്റ വാണിയേരിത്താഴം സ്വദേശി പിപി റാഹിദ് മൊയ്തീന്‍ അലിയാണ് പരാതിക്കാരന്‍. അമിത വേഗതയിലെത്തിയ ബസ് സ്‌കൂട്ടറില്‍ സഞ്ചിരിക്കുകയായിരുന്ന റാഹിദിനെ ഇടിച്ച് തെറിപ്പിച്ചു എന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നത്. ബസ് ഡ്രൈവര്‍ എംപി ശ്രീനിവാസന്‍, കെഎസ്ആര്‍ടിസി എംഡി, നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവരെയാണ് എതിര്‍ കക്ഷിയാക്കിയിരുന്നത്. അപകടം നടന്ന ദിവസം കെഎസ്ആര്‍ടിസി ബസിന് ഇന്‍ഷുറന്‍സ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി.

ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം റോഡിലിറക്കിയതിനും അപകടമുണ്ടാക്കിയതിനുമാണ് എട്ട് ലക്ഷത്തി നാല്‍പത്തി നാലായിരത്തി ഏഴ് രൂപ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവറും, കെഎസ്ആര്‍ടിസി മാനേജിങ്ങ് ഡയറക്ടറും ചേര്‍ന്ന് നല്‍കണമെന്ന് ട്രൈബ്യൂണല്‍ ജഡ്ജ് കെ.രാജേഷ് ഉത്തരവിട്ടത്. അപകടമുണ്ടായ ദിവസം മുതലുളള പലിശയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരനായി അഡ്വ. എം മുഹമ്മദ് ഫിര്‍ദൗസ് ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top