പീഡനക്കേസ് പ്രതി ലിഫ്റ്റ്‌ ചോദിച്ചത് എസ്ഐയോട്; സ്റ്റേഷനിലേക്കാണെന്ന് മനസിലാക്കിയപ്പോള്‍ ഇറങ്ങിയോടി; കുണ്ടറയില്‍ പിടിയിലായത് ഒട്ടേറെ കേസുകളിലെ പ്രതി

കുണ്ടറ: സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയോട് ലിഫ്റ്റ്‌ ചോദിച്ച് ബൈക്കില്‍ കയറിയ പീഡനക്കേസിലെ പ്രതി അകത്തായി. കുണ്ടറ പോലീസ് സ്റ്റേഷനിലേക്കാണ് പോക്കെന്ന് മനസിലാക്കി അലിൻഡ് കമ്പനിയുടെ മുന്നിൽ എത്തിയപ്പോൾ ഇറങ്ങിയോടിയ പ്രതിയെ എസ്ഐയും അലിൻഡിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവർത്തകരും ചേര്‍ന്നു ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

കൊടുവിള കരാചരുവിൽ വീട്ടിൽ ജോമോൻ (19) ആണു പിടിയിലായത്. സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിട്ടും പ്രതി ജോമോന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി കാഞ്ഞിരകോട് വഴി സ്കൂട്ടറിൽ പോകുകയായിരുന്ന എസ്ഐ ബിൻസിനോട് ആൾ അറിയാതെ ജോമോൻ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു.

ജോമോനെ തിരിച്ചറിഞ്ഞാണ് ലിഫ്റ്റ്‌ നല്‍കിയത്. ബിന്‍സിനെ തിരിച്ചറിഞ്ഞാണ് ജോമോന്‍ ഇറങ്ങിയോടിയത്. കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ മോഷണം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയാണ് ജോമോന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top