ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി പണം തട്ടൽ; കവർച്ച കേസിലെ പ്രതി പിടിയിൽ

കൊച്ചി: യുവാക്കളെ ബന്ദിയാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയിൽ. കടവന്ത്ര കരിത്തല ഹൗസിൽ ദേവനാണ് പിടിയിലായത്. ഇന്നലെ വെളുപ്പിനെ നാലുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.
കലൂരിലെ ചായക്കടയിലാണ് സംഭവം നടന്നത്. വെളുപ്പിനെ കടയിലെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും മർദിച്ച ശേഷം തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് യുവാവിൻ്റെ വീട്ടിൽ വിളിച്ച് മോചനദ്രവ്യമായി 27,000 രൂപ ആവശ്യപ്പെടുകയും ഗൂഗി പേ വഴി 3000 രൂപ വാങ്ങുകയായിരുന്നു. യുവാക്കളുടെ ബൈക്കും ഫോണുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്ത ശേഷമായിരുന്നു പ്രതി യുവാക്കളിൽ ഒരാളുടെ അച്ഛനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ദേവനെതിരെ കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കച്ചവടം തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ചാണ് പ്രതി പിടിയിലായത്. അക്രമാസക്തനായതിനെ തുടർന്ന് പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് എറണാകുളം നോർത്ത് പോലീസ് കീഴടക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here