ഒരു സംഘടനയിലും അംഗമല്ലെന്ന് പിടിയിലായവര്‍; ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ഊര്‍ജ്ജിതം

ഡല്‍ഹി: പാര്‍ലമെന്റെ മന്ദിരത്തില്‍ കടന്നുകയറി ആക്രമണം നടത്തിയ സംഭവത്തില്‍ ഇന്റലിജന്‍സ് ബ്യുറോ അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് പാര്‍ലമെന്‍റിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് എംപിമാര്‍ക്കിടയിലേക്ക് ചാടി കളര്‍ സ്പ്രേ പ്രയോഗിച്ചത്. അതേസമയം പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധിച്ച നീലം, അമോല്‍ എന്നിവരും കസ്റ്റഡിയിലുണ്ട്. ഒരു സംഘടനയിലും അംഗമല്ലെന്ന് നീലവും അമോലും പറഞ്ഞതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.

പാർലമെൻ്റ് ആക്രമണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ തന്നെ വീണ്ടും ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ച രാജ്യത്ത് വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കർശനമായ നിരവധി പരിശോധനകൾക്ക് ശേഷമാണ് സന്ദർശകരെ ലോക്സഭയിലേക്ക് കടത്തി വിടുന്നത്. മെറ്റൽ ഡിറ്റക്ടറിന് പോലും കണ്ടെത്താൻ കഴിയാത്ത തരത്തിൽ കളര്‍ സ്പ്രേ പ്രതികൾ എങ്ങനെ അകത്തേക്ക് കടത്തി എന്നത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മൈസൂർ-കുടക് ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചാണ് രണ്ട് പേർ അകത്ത് കടന്നതെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top