3ഭാര്യമാര്‍ സ്വഭാവദൂഷ്യം കാരണം ഉപേക്ഷിച്ചു; വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി വിവാഹിതനായത് 4തവണ

കൊൽക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയി നാല് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് അയൽവാസികൾ. റോയിയുടെ സ്വഭാവ ദൂഷ്യം കാരണം മൂന്ന് ഭാര്യമാരും അയാളെ ഉപേക്ഷിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. നാലാം ഭാര്യ കഴിഞ്ഞ വർഷം ക്യാൻസർ ബാധിച്ച് മരിച്ചതായും അയൽവാസികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം പിടിയിലായ പ്രതിക്കെതിരെ ബിഎൻഎസ് 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊൽക്കത്ത സീൽദാ കോടതിയിൽ ഹാജരാക്കിയ ഓഗസ്റ്റ് 23 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സഞ്ജയ് റോയിയുടെ അമ്മ മാലതി റോയ് തൻ്റെ മകനെതിരായ കുറ്റങ്ങൾ നിഷേധിച്ചു. പോലീസിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് പ്രതിയുടെ അമ്മ പറഞ്ഞു.

വെള്ളിയാഴ്ച് ആർജി കർ സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് 31കാരിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിക്‌ വോളന്റിയറായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റുചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top