ഏകീകൃത കുര്‍ബാന നടപ്പിലാക്കിയില്ല; അങ്കമാലി രൂപതയിലെ നാല് വൈദികരെ സ്ഥലം മാറ്റി

ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് എറണാകുളം അങ്കമാലി രൂപതയിലെ നാല് വൈദികരെ സ്ഥലം മാറ്റി. തൃക്കാക്കര എസ്.എച്ച് മൈനര്‍ സെമിനാരിയിലെ നാലുപേരെയാണ് സ്ഥലം മാറ്റിയത്. നടപടിക്കെതിരെ സിന‍ഡ് സമ്മേളനം നടക്കുന്ന കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ സത്യഗ്രഹ സമരവുമായി വൈദികര്‍ രംഗത്തെത്തി.

വൈദികര്‍ക്കെതിരായ നടപടി അധാര്‍മികമമെന്ന് ഫാ. കുര്യാക്കോസ് മുണ്ടാടന്‍ പ്രതികരിച്ചു. സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സഭയെയും സിനഡ് നിര്‍ദേശങ്ങളെയും അനുസരിച്ചുകൊള്ളാമെന്ന സമ്മതപത്രം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ നല്‍കണമെന്ന് മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ ആവശ്യപ്പെട്ടു.

സഭാ നിയമങ്ങളും സിനഡ് നിര്‍ദേശങ്ങളും അംഗീകരിക്കുമെന്നും ഏകീകൃത കുര്‍ബാനയര്‍പ്പിക്കുമെന്നും സമ്മതപത്രം നല്‍കാനാണ് നിര്‍ദേശം. മാര്‍പ്പാപ്പയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരു വിഭാഗം വൈദികര്‍ യോഗം ചേര്‍ന്ന് ചുമതലപ്പെടുത്തിയ പന്ത്രണ്ട് വൈദികര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമ്മതപത്രം വൈദികര്‍ക്ക് അയച്ചുനല്‍കി. നിര്‍ദേശം അംഗീകരിച്ചില്ലെയെങ്കില്‍ അച്ചടക്ക നടപടികളിലേക്ക് കടക്കുന്നതിന്റെ ആദ്യപടിയാണ് നീക്കമെന്നാണ് സൂചന. അതേസമയം സമ്മതപത്രം നല്‍കില്ലെയെന്ന നിലപാടിലാണ് ഒരു വിഭാഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top