നടന്‍ ബൈജു അറസ്റ്റില്‍; മദ്യലഹരിയില്‍ ഓടിച്ച കാര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു; വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല

മദ്യലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയതിന് തിരുവനന്തപുരം മ്യൂസിയം പോലീസാണ് നടന്‍ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയിൽ ആയിരുന്നു സംഭവം. ബൈജു ഓടിച്ചിരുന്ന കാര്‍ വെള്ളയമ്പലത്തു വച്ച് ബൈക്കില്‍ ഇടിച്ച ശേഷം വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ബൈജുവിന്റെ കാറിന്റെ ടയറിന് കേടുപാട് പറ്റി. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്യപിച്ചിട്ടുണ്ടോ എന്ന വൈദ്യപരിശോധനക്കായി ജനറല്‍ ആശുപത്രിയില്‍ പോലീസ് എത്തിച്ചെങ്കിലും നടന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടന്നില്ല.

മദ്യത്തിൻ്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. കാര്‍ പോലീസ് കസ്റ്റഡിയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top