തമിഴകത്തിന്റെ പ്രിയ താരം ഡാനിയേൽ ബാലാജി വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്; ശ്രദ്ധേയനായത് വേറിട്ട വില്ലന്‍ വേഷങ്ങളിലൂടെ

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയിലിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം.

തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. 2002-ലെ തമിഴ് റൊമാന്റിക് ഡ്രാമ ‘ഏപ്രിൽ മാസത്തിൽ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന്റെ തുടക്കം.

കമൽഹാസന്റെ ‘വേട്ടയാട് വിളയാട്’, സൂര്യയുടെ ‘കാക്ക കാക്ക’, ധനുഷിന്റെ ‘വട ചെന്നൈ’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായി. ‘ബ്ലാക്ക്’ എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ‘ഭഗവാൻ’, മമ്മൂട്ടി നായകനായ ‘ഡാഡി കൂൾ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top