പ്രണയത്തിലാണെന്ന് ദിവ്യ പിള്ള; നേരത്തെ വിവാഹിതയായെങ്കിലും പിരിയേണ്ടി വന്നു; അവസാനിപ്പിച്ചത് പന്ത്രണ്ടു വര്‍ഷത്തെ ബന്ധം; ‘കള്ളം പറയാൻ ആഗ്രഹിക്കുന്നില്ല’
ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തെലുങ്കിലും സജീവമായ താരത്തിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ടൊവിനോ തോമസിനൊപ്പം അഭിനയിച്ച കള എന്ന ചിത്രം. തന്റെ പുതിയ തെലുങ്ക് ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ പറയുന്ന ചില കാര്യങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. താന്‍ മതാചാരച്ചടങ്ങുകള്‍ പ്രകാരം വിവാഹിതയായിരുന്നു എന്നും എന്നാല്‍ പിന്നീട് ഈ ബന്ധം അവസാനിപ്പിച്ചുവെന്നും ദിവ്യ തുറന്നു പറയുന്നു.
“അയാള്‍ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു എന്റെ വിവാഹം. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധപ്രകാരം മൂകാംബിക ക്ഷേത്രത്തില്‍ വച്ച് മതാചാരപ്രകാരമായിരുന്നു വിവാഹം. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനെയാണ് പ്രണയിച്ചതും വിവാഹം ചെയ്തതും. അദ്ദേഹത്തിന്റെ പിതാവ് 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്. മാതാവ് ബ്രിട്ടീഷ് പൗരയാണ്. എമിറേറ്റ്‌സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തുടങ്ങിയ ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഞങ്ങള്‍ രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ പിരിഞ്ഞു. നിയമപരമായി റജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനം സംബന്ധിച്ച പ്രക്രിയകള്‍ ഉണ്ടായിരുന്നില്ല. വിവാഹിതയാണോ എന്ന ചോദ്യത്തിന്എന്ത് ഉത്തരം നല്‍കണമെന്ന് എനിക്ക് കണ്‍ഫ്യൂഷനാണ്. ഞാന്‍ ദീര്‍ഘകാലമായി ഒരു ബന്ധത്തിലായിരുന്നു. അത് അവസാനിച്ചു.”
അതേസയമം, ഞാന്‍ പ്രണയത്തിലാണെന്നും എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ പറയുന്നു. പ്രണയിക്കുന്നില്ല എന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ പറയാനും പറ്റില്ല. ഇതെങ്ങോട്ട് പോകുമെന്ന് നോക്കട്ടെ എന്നാണ് ദിവ്യ പിള്ള പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here