നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; കാലിന് പരിക്കേറ്റ താരം ആശുപത്രിയില്‍
October 1, 2024 9:48 AM
ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റു. വസതിയില്‍ വച്ചാണ് അബദ്ധത്തില്‍ നടന് വെടിയേറ്റത്. സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ 4.45നായിരുന്നു സംഭവം. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ തോക്ക് പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാലിന് പരിക്കേറ്റ നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് നടന്റെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here