‘മലയാള സിനിമാലോകമേ, നമ്മുടെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ്; കൂടെ നില്‍ക്കാനുള്ള മര്യാദയെങ്കിലും കാണിക്കു’; വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയിൽ പോലും തൻ്റെ സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല എന്ന ആശങ്ക പ്രകടിപ്പിച്ച അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് നടന്‍ ഹരീഷ് പേരടി. നമ്മുടെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. കൂടെ നില്‍ക്കാനുള്ള മര്യാദയെങ്കിലും കാണിക്കു എന്ന് മറ്റ് സിനിമാപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. എത്ര സിനിമ നഷ്ടപ്പെട്ടാലും എന്റെ പെങ്ങളോടൊപ്പമെന്ന് നടന്‍ വ്യക്തമാക്കി.
നടി പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതി ജീവനക്കാരടക്കം പലരും തുറന്നു കണ്ടെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നലെയാണ് അതിജീവിത ആദ്യമായി പരസ്യ പ്രതികരണം നടത്തിയത്.

അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച പോസ്റ്റില്‍ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്. “മലയാള സിനിമയുടെ മേക്കിങ്ങും കഥയുടെ ശക്തിയും കണ്ട് ലോകം അമ്പരന്ന് നിൽക്കുകയാണെന്ന തള്ളും തള്ളിന്റെ തള്ളും സ്വയം ഓസ്ക്കാറും പ്രഖ്യാപിക്കുന്ന മലയാള സിനിമാലോകമേ” എന്ന് വിമര്‍ശിച്ചാണ് പോസ്റ്റ്‌.

കോടതിയിൽ നിന്നുള്ള ദുരനുഭവം വളരെ ഞെട്ടിപ്പിക്കുന്നതും മര്യാദ കെട്ടതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടിയായ അതിജീവിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസത്തോടെ നീതിക്കായുള്ള പോരാട്ടം ഇനിയും തുടരുമെന്ന് നടി വ്യക്തമാക്കി. ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top