ഏഴാം ക്ലാസ് കടക്കാന്‍ ഇന്ദ്രന്‍സ്; ഗൗരവത്തില്‍ പരീക്ഷയെഴുതി നടന്‍

ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി നടന്‍ ഇന്ദ്രന്‍സ്. കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന തുല്യതാപരീക്ഷയാണ് ഇന്ദ്രന്‍സ് എഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്‌കൂളായിരുന്നു പരീക്ഷാ കേന്ദ്രം. ഇന്ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത്. നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളില്‍ പരീക്ഷകള്‍ നടക്കും.
സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഒജി ഒലീന ഇന്ദ്രന്‍സിന് ചോദ്യ പേപ്പര്‍ കൈമാറി. നിറചിരിയോടെ പരീക്ഷാ ഹാളിലെത്തി എല്ലാവരുമായും സൗഹൃദം പങ്കിട്ട ശേഷമാണ് നടന്‍ പരീക്ഷയെഴുതാന്‍ ഇരുന്നത്. 484309 എന്ന റോള്‍ നമ്പരായിരുന്നു ഇന്ദ്രന്‍സിന് ലഭിച്ചത്. അറുപത്തി എട്ടാം വയസിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്
പഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം പലപ്പോഴായി ഇന്ദ്രന്‍സ് തുറന്ന് പറഞ്ഞിട്ടുണ്ട്. പത്താം ക്ലാസ് പാസാവുക എന്ന സ്വപ്‌നവും പങ്കുവച്ചിരുന്നു. നവകേരള സദസ്സിലെത്തി ഇതിനായി അപേക്ഷയും നല്‍കി. ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്നാണ് സാക്ഷരതാ മിഷന്റെ ചട്ടം. അതുപ്രകാരമാണ് ഏഴാം ക്ലാസ് പരീക്ഷ എഴുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here