ജയം രവി വിവാഹ മോചിതനായി, ഏറെ ആലോചിച്ചെടുത്ത തീരുമാനമെന്ന് നടൻ
തമിഴ് നടൻ ജയം രവിയും ഭാര്യ ആരതിയും വിവാഹ മോചിതരായി. വിവാഹ മോചന വാർത്ത എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ ഔദ്യോഗികായി സ്ഥിരീകരിച്ചത്. ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷമാണ് ആരതിയുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയെന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തതെന്നും വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നുമാണ് നടൻ വ്യക്തമാക്കിയത്.
ഈ പ്രതിസന്ധി സമയത്ത് തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യത മാനിക്കണം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ തീരുമാനം തങ്ങളുടെ സ്വകാര്യ വിഷയമായി പരിഗണിക്കണമെന്നും ജയം രവി അഭ്യർത്ഥിച്ചിട്ടുണ്ട്. അഭിനയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും ആരാധകരുടെ പ്രിയപ്പെട്ട ജയം രവിയായി തുടരുമെന്നും എക്സിലെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.
2009 ലാണ് നിർമ്മാതാവായ സുജാത വിജയകുമാറിന്റെ മകൾ ആരതിയും ജയം രവിയും തമ്മിൽ വിവാഹിതരാവുന്നത്. ഇരുവരും ഏറെ നാളായി അകന്നു കഴിയുകയായിരുന്നു. 15 വർഷം നീണ്ട വിവാഹബന്ധത്തിനൊടുവിലാണ് ഇപ്പോൾ ഇരുവരും വേർപിരിയുന്നത്. ഇവർക്ക് രണ്ട് ആൺമക്കളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here