തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്‍മാറി നടി ഖുശ്ബു; കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നു; ജെപി നദ്ദക്ക് കത്തയച്ചു

ഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്‍മാറി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് അയച്ച കത്തില്‍ ഖുശ്ബു വിശദീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണ പരിപാടികളില്‍ സജീവമായിരിക്കും. നരേന്ദ്ര മോദി മൂന്നാം പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഖുശ്ബു വ്യക്തമാക്കി.

ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളാണ് പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. 2019ല്‍ ഡല്‍ഹിയില്‍ നടന്ന അപകടമാണ് ഖുശ്ബുവിനെ ഇപ്പോള്‍ പ്രചാരണത്തില്‍ നിന്നും പിന്‍വലിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍ അവസ്ഥ വഷളായതോടെ വൈദ്യസഹായം തേടാന്‍ മെഡിക്കല്‍ ടീം ആവശ്യപ്പെട്ടതായി ഖുശ്ബു പറഞ്ഞു. വളരെ വേദനയോടെയാണ് താത്കാലികമായി പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കാനുളള തീരുമാനമെടുത്തതെന്നും ഖുശ്ബു അറിയിച്ചു.

അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഖുശ്ബു ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. ലോക്‌സഭയിലേക്കും പരിഗണിക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് നല്‍കിയില്ല. തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിന് എത്തുമെന്ന് ഖുശ്ബു അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ തൃശൂരിലും ഖുശ്ബു എത്തില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top