നടൻ മാധവൻ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

ന്യൂഡൽഹി: പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നടൻ ആർ മാധവനെ നിയമിച്ചു.

കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ സമൂഹ മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ പ്രസിഡന്റായിരുന്ന സംവിധായകൻ ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് മൂന്നിന് അവസാനിച്ചിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേണിങ് കൗൺസിൽ അധ്യക്ഷൻ കൂടിയാണ് മാധവൻ.

തമിഴ്നാട് സ്വദേശി രംഗനാഥൻ മാധവൻ 2000-ൽ മണിരത്നം സംവിധാനം ചെയ്ത ‘അലൈ പായുതേ’യിലൂടെയാണ് സിനിമയിലേക്ക് വരുന്നത്. നിലവിൽ 56 ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

69-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മാധവൻ സംവിധാനം ചെയ്ത റോക്കട്രി: ദി നമ്പി എഫക്റ്റ്  മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയിരുന്നു.  സിനിമയിൽ നമ്പി നാരായണനായി അഭിനയിച്ചതും മാധവൻ തന്നെയാണ്.

3 ഇഡിയറ്റ്‌സ്, തനു വെഡ്‌സ് മനു, രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ബോളിവുഡിൽ ജനപ്രീതി നേടിയത്. 2005-ൽ രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ‘മെയ്ഡ് ഇൻ യു എസ് എ’ ആണ് മാധവന്റെ ഏക മലയാള ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top