നടൻ മധുവിനും ചെറുവയൽ രാമനും സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്കാരം, മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്കാരം മന്ത്രി

തിരുവനന്തപുരം: നടൻ മധുവിനും കർഷകനായ പത്മശ്രീ ചെറുവയൽ കെ. രാമനും സാമൂഹ്യ നീതി വകുപ്പിന്‍റെ വയോസേവന പുരസ്കാരം. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണീ പുരസ്കാരമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വയോജനമേഖലയിൽ ശ്ലാഘനീയ സേവനം കാഴ്ചവെച്ച മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ -സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് നൽകുന്നതാണ് വയോസേവന പുരസ്കാരം. ഒരു ലക്ഷം രൂപ വീതമാണ് പുരസ്കാരത്തുക.
കല-സാഹിത്യം എന്നീ മേഖലയിൽ പ്രശസ്ത ശില്പി വത്സൻ കൊല്ലേരി, പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ പിസി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്ക്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണ് പുരസ്കാരങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here