മീര ജാസ്മിന്റെ അച്ഛന്‍ ജോസഫ് ഫിലിപ്പ് അന്തരിച്ചു; വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം

കൊച്ചി: നടി മീര ജാസ്മിന്റെ അച്ഛന്‍ ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നൂ. കടവന്ത്രയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയായിരുന്ന ജോസഫ് വര്‍ഷങ്ങളായി മുംബൈയിലും എറണാകുളത്തുമായിരുന്നു താമസം. കൊച്ചിയിലെ വീട്ടില്‍ ഒന്നാം ഭാഗം ശുശ്രൂഷകള്‍ക്കുശേഷം ഏപ്രില്‍ 7ന് പത്തനംതിട്ട ഇലന്തൂര്‍ മാർത്തോമ വലിയപള്ളിയില്‍ മൃതസംസ്കാര ചടങ്ങുകള്‍ നടത്തും.

ഏലിയാമ്മ ജോസഫ് ആണ് ഭാര്യ. അഞ്ച് മക്കളാണ് ഉള്ളത്. ഏറ്റവും ഇളയ മകളാണ് മീര ജാസ്മിന്‍. ജോമോൻ, ജെനി സൂസൻ, ജിബി സാറ, ജോർജ് എന്നിവരാണ് മറ്റു മക്കള്‍. മീര മാത്രമല്ല സഹോദരങ്ങളും സിനിമയില്‍ ചുവടുവച്ചവരാണ്. കുഞ്ചാക്കോ ബോബന്‍ നായകനായ സ്കൂള്‍ ബസ് എന്ന സിനിമയില്‍ സഹോദരി ജെനി സൂസന്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top