സിനിമ നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു; മരണം അർബുദത്തെ തുടർന്ന്

കാന്‍പൂർ: ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ കാൻസറിനെ തുടർന്നാണ് മരണം. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് മരണം വിവരം ആദ്യം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ മാനേജർ പിന്നീട് വാർത്ത സ്ഥിരീകരിച്ചു.

കാന്‍പൂരിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സമൂഹ മാധ്യമങ്ങളിലെ വൈറൽ പോസ്റ്റുകളിലൂടെ ഏറെ ശ്രദ്ധ ആകർഷിച്ച താരമാണ് പൂനം. 2012 ലോകകപ്പിൽ ഇന്ത്യ കപ്പ് നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 2013ൽ പുറത്തിറങ്ങിയ നഷ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. ചില ടെലിവിഷൻ ഷോകളിലും പൂനം പ്രത്യക്ഷപ്പെട്ടിരുന്നു. 2020ൽ സുഹൃത്തായ സാം ബോംബെയെ വിവാഹം ചെയ്‌തെങ്കിലും 2021ല്‍ ഇരുവരും വേർപിരിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top