മോഹന്‍ലാല്‍ ആശുപത്രിയില്‍; കടുത്ത പനിയും ശ്വാസതടസവും; അഞ്ച് ദിവസം വിശ്രമം
August 18, 2024 2:58 PM

നടന്‍ മോഹന്‍ലാൽ ആശുപത്രിയില്‍. കടുത്ത പനിയും ശ്വാസതടസവും കാരണമാണ് ലാലിനെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് അസുഖവിവരം പുറത്തുവിട്ടത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. അഞ്ചുദിവസത്തെ വിശ്രമമാണ് താരത്തിന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായാണ് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ലാല്‍ ആശുപത്രിയിലായതോടെ ആരാധകര്‍ വിവരങ്ങള്‍ തിരക്കി തുടങ്ങിയിരുന്നു. ഇതോടെയാകണം ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here