ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ് സുപ്രീംകോടതിയില്‍; ഓണ്‍ലൈനായി ഹര്‍ജി നല്‍കി

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടന്‍ സിദ്ദിഖ്. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. രഞ്ജിത റോത്തഗി വഴിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതി നല്‍കാനുണ്ടായ കാലതാമസം, ക്രിമിനല്‍ പശ്ചാത്തലമില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തനിക്ക് പറയാനുളളത് കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കാന്‍ അന്നുമുതല്‍ തന്നെ നീക്കം തുടങ്ങിയിരുന്നു. അതിക്രമം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭയം മൂലം പരാതിപ്പെടാതിരുന്നത് അവിശ്വസനീയമാണെന്നും സിദ്ദിഖ് ഹര്‍ജിയില്‍ പറയുന്നത്. 2019ല്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗ പരാതി ഇല്ലായിരുന്നെന്നും ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ആരോപിക്കുന്നു,

അറസ്റ്റ് ഒഴിവാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സിദ്ദിഖ്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയിരുന്നു. നടനെ അറസറ്റ് ചെയ്യാനുളള ശ്രമത്തിലാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top