തമിഴ് നടൻ സൂര്യയ്ക്ക് പരിക്കേറ്റു, കങ്കുവയുടെ ഷൂട്ടിംഗ് നിർത്തി വച്ചു

തമിഴ് ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടയിൽ നടൻ സൂര്യയ്ക്ക് പരിക്കേറ്റു. ആരോഗ്യസ്ഥിതിയെ കുറിച്ച് വ്യക്തതയില്ല. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തി വച്ചു. ചെന്നൈ ഫിലിം സിറ്റിയിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടം സംഭിവിച്ചത്. കയറിൽ ഘടിപ്പിച്ചിരുന്ന ക്യാമറ സൂര്യയുടെ തോളിലേക്ക് വീഴുകയായിരുന്നു. നിർമാതാക്കളോ അണിയറ പ്രവർത്തകരോ സെറ്റിൽ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായി വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

സൂര്യയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘കങ്കുവ’. സ്റ്റുഡിയോ ഗ്രീനും യു എൻ ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്. സിരുത്തെ ശിവയാണ് സംവിധാനം.

പീരിയഡ് ഡ്രാമ വിഭാഗത്തിലുൾപ്പെടുന്ന ചിത്രം 38 ഭാഷകളിൽ റിലീസ് ചെയ്യും. പത്ത് ഇന്ത്യൻ ഭാഷകളിലാണ് ആദ്യം റിലീസിന് പദ്ധതിയിട്ടിരുന്നതെന്നും സിനിമയുടെ മൂല്യം കണക്കിലെടുത്ത് കൂടുതൽ ഭാഷകളിൽ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 3Dയ്ക്ക് പുറമെ 2Dയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവ റിലീസ് ചെയ്യും. ഇന്ത്യൻ സിനിമകൾ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളിൽ ഉൾപ്പെടെ കങ്കുവ പ്രദർശനത്തിനെത്തും.

ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സൂര്യ കങ്കുവയിൽ എത്തുന്നത്. നവംബർ 12-ന് പുറത്തിറക്കിയ ‘കങ്കുവ’യുടെ ദീപാവലി പോസ്റ്റർ വലിയതോതിൽ ശ്രദ്ധേയമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top