ബോളിവുഡ് നടി താപ്സി പന്നു വിവാഹിതയായി; വരന്‍ ബാഡ്മിന്റൻ താരം മത്തിയാസ് ബോ; വിവാഹചടങ്ങുകള്‍ സിഖ്–ക്രിസ്ത്യന്‍ മതാചാരപ്രകാരം

ബോളിവുഡ് നടി താപ്സി പന്നു വിവാഹിതയായി. ഡാനിഷ് ബാഡ്മിന്റൻ താരമായ മത്തിയാസ് ബോയാണ് വരന്‍. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. സിഖ്–ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുകളും പങ്കെടുത്തു. മാര്‍ച്ച് 20ന് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍ ആരംഭിച്ചു. 23നായിരുന്നു വിവാഹം. സംവിധായകന്‍ അനുരാഗ് കശ്യപ്പ്, താപ്സിയുടെ ഥാപ്പഡ് സിനിമയിലെ നടന്‍ പവെയ്ല്‍ ഗുലാത്തി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

താപ്സിയും മത്തിയാസും പത്ത് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നു. 2013ല്‍ ഇന്ത്യന്‍ ബാഡ്മിന്റൻ ലീഗ് നടക്കുമ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. മത്തിയാസ് ലക്നൗവില്‍ നിന്നുള്ള ടീമിന്റെ ഭാഗവും താപ്സി ഹൈദരാബാദില്‍ നിന്നുള്ള ടീമിന്റെ ബ്രാന്‍ഡ് അംബാസഡറുമായിരുന്നു. താപ്സിയുടെ ആദ്യചിത്രമായ ചഷ്‌മേ ബദ്ദൂര്‍ ഇറങ്ങിയതും അതേ വര്‍ഷത്തിലാണ്. ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന മത്തിയാസ് ബോ ഒളിംപിക്സിലും ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലും വെള്ളി നേടിയിട്ടുണ്ട്. ഇത്തവണ പുതുവര്‍ഷം ആഘോഷിക്കാന്‍ ഇരുവരും കേരളത്തിലെത്തിയിരുന്നു.
അതേസമയം ഷാറുഖ് ഖാന്‍ നായകനായ ഡൻകിയാണ് താപ്സിയുടെ ഏറ്റവും ഒടുവിലെ ചിത്രം. വിക്രാന്ത് മാസി, സണ്ണി കൗശല്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിക്കുന്ന ‘ഫിർ ആയി ഹസീൻ ദില്‍റുബ’ എന്ന ത്രില്ലര്‍ സിനിമയാണ് അടുത്ത പ്രോജക്ട്. 2021ലെ ഒടിടി ചിത്രമായ ഹസീൻ ദിൽറുബയുടെ തുടര്‍ച്ചയാണിത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here