പാർട്ടിയിലേക്ക് ആളെ ചേർക്കാൻ മൊബൈൽ ആപ് അവതരിപ്പിച്ച് വിജയ്; ലക്ഷ്യം രണ്ടുകോടി മെമ്പർഷിപ്പ്; ശക്തി തെളിയിക്കാൻ തമിഴക വെട്രി കഴകം

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ മൊബൈല്‍ ആപ്പിലൂടെ അംഗത്വ വിതരണത്തിന് തുടക്കം കുറിച്ച് നടന്‍ വിജയ്‌. രണ്ട് കോടി ജനങ്ങളെ പാര്‍ട്ടിയില്‍ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. വാട്സാപ്പ്, ടെലിഗ്രാം, വെബ് ആപ്പ്, എന്നിവയിലൂടെ പാര്‍ട്ടിയില്‍ അംഗമാകാനുള്ള ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് സൗകര്യമാണ് വിജയ്‌ പുറത്തുവിട്ടത്. മറ്റ് പാര്‍ട്ടികള്‍ക്ക് മുന്‍പില്‍ തമിഴക വെട്രി കഴകത്തിന്‍റെ അംഗബലം കാണിക്കാനുള്ള നീക്കം കൂടിയാണിത്‌. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്‌ മത്സരിക്കുന്നില്ലെങ്കിലും രണ്ട് കോടി ജനങ്ങളെ ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാകും.

09444-00-555 എന്ന നമ്പറില്‍ സന്ദേശം അയക്കുന്നത് വഴിയോ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുന്നതിലൂടെയോ അംഗത്വം സ്വീകരിക്കാനുള്ള ടി.വി.കെ അപ്പിലേക്ക് കയറാം. പാര്‍ട്ടി നയങ്ങള്‍ വായിച്ചശേഷം അംഗത്വം സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അംഗമാകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ മറ്റ് പാര്‍ട്ടികള്‍ മിസ്ഡ് കോള്‍ പോലുള്ള രീതികള്‍ പരീക്ഷിക്കുമ്പോഴാണ് യുവാക്കളെ ആകര്‍ഷിക്കാന്‍ വിജയ്‌ ആപ്പുമായി എത്തുന്നത്. അംഗത്വ വിതരണത്തിന് പിന്നാലെ ശക്തി പ്രകടനത്തിന് കൂടി ഒരുങ്ങുകയാണ് പാര്‍ട്ടി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top