വിനായകനെ ഹൈദരാബാദ് പോലീസ് ജാമ്യത്തിൽ വിട്ടു; അറസ്റ്റ് വിമാനത്താവളത്തില്‍ ബഹളം വച്ചതിന്

ഇന്നലെ വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയില്‍ എടുത്ത നടൻ വിനായകനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സിഐഎസ്എഫ് ആണ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വിനായകൻ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു. വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. ഉദ്യോഗസ്ഥരുമായി തര്‍ക്കവുമുണ്ടായി. വിമാനത്താവളത്തിൽ വെച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിൽ ബഹളം വച്ചതിന് വിനായകന്‍ മുന്‍പ് അറസ്റ്റിലായിരുന്നു. അപ്പാർട്ട്‌മെൻ്റിലെ താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് വിളിച്ചുവരുത്തിയത്. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫെയ്സ്ബുക്കിലൂടെ അപമാനിച്ചതിനും നടന്റെ പേരില്‍ പോലീസ് മുന്‍പ് കേസ് എടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top