വിഷവാതകം എങ്ങനെ രൂപപ്പെട്ടു; വിനോദ് തോമസിൻ്റെ കാറിന് തകരാർ കണ്ടെത്തിയില്ല
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. കാർബൺ മോണോക്സൈഡ് അടങ്ങിയ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.
തിങ്കളാഴ്ച ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും വിനോദ് തോമസിൻ്റെ കാറിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ കാറിന് തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വിദഗ്ധരായ മെക്കാനിക്കൽ എൻജിനീയർമാരെ എത്തിച്ച് കാർ വീണ്ടും പരിശോധിക്കുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു. ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് രൂപപ്പെട്ടത് എങ്ങനെയാണെന്നും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിനോദിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.
ശനിയാഴ്ച പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനുള്ളിൽ കയറിയ വിനോദ് മണിക്കൂറുകൾക്ക് ശേഷവും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here