ബോഡി ഷെയിം ചെയ്ത് വേദനിപ്പിക്കരുതെന്ന് നടി അന്ന രാജന്‍; രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി താരം; ‘വീട്ടില്‍ ഒതുങ്ങിക്കൂടാന്‍ കഴിയില്ല’
നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ബോഡി ഷെയിമിങ് കമന്റ് ചെയ്ത ആള്‍ക്ക് മറുപടി നല്‍കി നടി അന്ന രാജന്‍. തന്നെയോ തന്‍റെ വീഡിയോയോ ഇഷ്ടമല്ലെങ്കില്‍ അത് പറയാം, പക്ഷെ ഇത്തരം കമന്റുകള്‍ വളരെ വേദനപ്പെടുത്തുന്നതാണെന്ന് അന്ന പ്രതികരിച്ചു. മറുപടിക്ക് പുറമേ രണ്ട് വര്‍ഷമായി അനുഭവിക്കുന്ന രോഗാവസ്ഥയെ കുറിച്ചും താരം വെളിപ്പെടുത്തി.
‘മാംസസപിണ്ഡത്തിന് അനങ്ങാൻ വയ്യ’ എന്ന കമന്റിനാണ് അന്ന മറുപടി നല്‍കിയത്. “എന്റെ നൃത്ത ചുവടുകള്‍ക്ക് തടസ്സമായി ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്ന രോഗത്തിനെതിരെ പോരാടുന്നയാളാണ് ഞാൻ. ചില സമയങ്ങളിൽ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളിൽ മെലിയും. ചിലപ്പോൾ മുഖം വീർക്കും, സന്ധികളിൽ വേദന അനുഭവപ്പെടും. ഇങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്നുണ്ട്. എന്നാലും രണ്ട് വര്‍ഷമായി ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്യാന്‍ ശ്രമിക്കുകയാണ്”- അന്ന പ്രതികരിച്ചതിങ്ങനെ.
അസുഖങ്ങള്‍ എന്നെ അലട്ടിയാലും ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ എനിക്ക് കഴിയില്ല. കാരണം ഈ ലോകം എന്റേത് കൂടിയാണ് – അന്ന കൂട്ടിചേര്‍ത്തു.
ഇറുകിപ്പിടിച്ച വസ്ത്രം ആയതിനാല്‍ എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. ഞാന്‍ ഒരു പ്രൊഫഷനല്‍ നര്‍ത്തകിയല്ല. പക്ഷെ നൃത്തം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു – അന്നയുടെ വാക്കുകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here