ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നു; ഏപ്രില്‍ 24ന് വിവാഹം; ഒടുവില്‍ ശ്രീജയെ രാഹുലിന് കിട്ടിയെന്ന് പ്രേക്ഷകര്‍

മലയാള സിനിമ വീണ്ടുമൊരു താരവിവാഹത്തിനൊരുങ്ങുന്നു. മനോഹരം എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും ഈ മാസം തമ്മിലുള്ള വിവാഹമാണ് ഈ മാസം 24ന്. അപര്‍ണയുടെ നാടായ പാലാക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ വച്ചാണ് വിവാഹം. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അന്‍വര്‍ സാദിഖ് സംവിധാം ചെയ്ത മനോഹരം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. അപര്‍ണ നായികയായി എത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രമാണ് ദീപക് അവതരിപ്പിച്ച്. അപര്‍ണയുടെയും ദീപക്കിന്റെയും വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ വില്ലന്‍ നായികയെ സ്വന്തമാക്കി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

കണ്ണൂര്‍ സ്വദേശിയാണ് ദീപക്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് ദീപക്കിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സുധി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപകിന്റെ സിനിമാ അരങ്ങേറ്റം. തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാര്‍, ക്യാപ്റ്റന്‍, ബി.ടെക്ക്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ആണ് ദീപകിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ ആണ് അപര്‍ണയുടെ അരങ്ങേറ്റ ചിത്രം. തുടര്‍ന്ന് മനോഹരം, പ്രിയന്‍ ഓട്ടത്തിലാണ്, സീക്രട്ട് ഹോം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. അപര്‍ണയും കവിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രം ഡാഡയും വലിയ വിജയം നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top