പീഡിപ്പിച്ചുവെന്ന് നടിയുടെ പരാതി; നിര്‍മ്മാതാവ് സുധീഷ് ശേഖറിനും ഷാനുവിനും എതിരേ കേസ്
September 5, 2024 6:45 AM

നടിയുടെ പരാതിയില്‍ സീരിയൽ നിര്‍മ്മാതാവിനും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.
അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here