‘ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ്’ താനെന്ന് ജയസൂര്യ; ചോദ്യം ചെയ്യലിന് ഹാജരായി; വിട്ടയച്ചത് അറസ്റ്റ് രേഖപ്പെടുത്താതെ

ലൈംഗിക പീഡനക്കേസില്‍ പ്രതികരണവുമായി നടന്‍ ജയസൂര്യ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നാണ് ജയസൂര്യ പറഞ്ഞത്. കണ്ടുപരിചയം മാത്രമാണ് പരാതിക്കാരിയുമായി ഉള്ളത്. വ്യക്തിപരമായ സൗഹൃദമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചു പോകുന്നതിനിടെയാണ് പ്രതികരണം. അറസ്റ്റ് രേഖപ്പെടുത്താതെയാണ് ജയസൂര്യയെ വിട്ടയച്ചിരിക്കുന്നത്.
“സാധാരണക്കാരന്‍ ആണെങ്കില്‍ അയാളുടെ കുടുംബം തകരുമായിരുന്നു. എനിക്ക് എതിരെ വന്നത് വ്യാജ ആരോപണമാണ്. ആരുമറിയാതെ നന്മ ചെയ്യുന്നയാള്‍ എന്ന് പറഞ്ഞ് ഇവര്‍ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. അതിനുശേഷം എന്തിനാണ് ഇങ്ങനെ ഒരു ആരോപണവുമായി വന്നത്.” – ജയസൂര്യ പറഞ്ഞു.
സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ജയസൂര്യക്ക് എതിരെ കേസ് എടുത്തത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന ശേഷമാണ് നടി പോലീസിന് പരാതി നല്‍കിയത്. 2008ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ചാണ് സംഭവമെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു ഈ ഷൂട്ടിങ്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here