കടന്നുപിടിച്ച് ലൈംഗികാതിക്രമം; മറ്റൊരു പെണ്‍കുട്ടിയെ നഗ്നയാക്കാനും ശ്രമം; നടന്‍ ബാലചന്ദ്രമോനോനെതിരെ പീഡന പരാതി

ലൈംഗിക പീഡനത്തിന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പരാതി. ആലുവ സ്വദേശിയായ നടിയാണ് പരാതിക്കാരി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയിരിക്കുന്നത്. മുകേഷ് ഉള്‍പ്പെടെ ഏഴ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയ നടിയാണ് വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.

2007 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമമുണ്ടായെന്നും പലവട്ടം കടന്നുപിടിച്ചു എന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ബാലചന്ദ്രമേനോനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉളളത്. മറ്റൊരു പെണ്‍കുട്ടിയെ ബലമായി നഗ്നയാക്കാന്‍ ശ്രമിച്ചത് കണ്ടുവെന്നും പരാതിയില്‍ പറയുന്നുണ്ട്.

‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ അവസരമുണ്ടെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. അന്ന് ബാലചന്ദ്രമേനോന്റെ ജന്മദിന പാര്‍ട്ടിയും നടന്നിരുന്നു. ഇതിനു ശേഷം കഥ പറയാനായാണ് മുറിയിലേക്കു വിളിച്ചു വരുത്തിയത്. മുറിയിലെത്തിയപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെ ബലമായി നഗ്നയാക്കാന്‍ ബാലചന്ദ്രമോനോന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ മുറിയിലേക്ക് മടങ്ങി. അടുത്ത ദിവസവും മുറിയിലേക്ക് വിളിപ്പിച്ചു. ചെല്ലുമ്പോള്‍ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും മുറിയില്‍ ഉണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വച്ചും ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. അടുത്ത ദിവസം താമസിക്കുന്ന മുറിയിലെത്തി ബാലചന്ദ്രമേനോന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. ഇതേ സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്‍ ജയസൂര്യ കടന്നുപിടിച്ചതായും നടി പരാതി നല്‍കിയിരുന്നു.

നേരത്തേ നടി ഒരു അഭിമുഖത്തില്‍ ബാലചന്ദ്രമോനോനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ബാലചന്ദ്രമേനോന്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു നടന്റെ പരാതി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top