‘ആരണ്യക’ത്തിലെ അമ്മിണി തിരിച്ചെത്തുന്നു; മലയാളത്തിലേക്ക് സലീമയുടെ മടക്കം ‘ഡിഎന്‍എ’യിലൂടെ; സംവിധാനം ‘കോട്ടയം കുഞ്ഞച്ചന്‍’ ഒരുക്കിയ ടി.എസ്. സുരേഷ് ബാബു

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിലെ റെബല്‍ നായിക അമ്മിണിയെ മലയാളികള്‍ അത്രവേഗം മറക്കാനിടയില്ല. അമ്മിണിയായും നഖക്ഷതങ്ങളിലെ ഊമപ്പെണ്‍കുട്ടിയായും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത് നടി സലീമയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സലീമ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.

സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരുക്കുന്ന ഡിഎന്‍എ എന്ന ചിത്രത്തിലൂടെയാണ് സലീമയുടെ തിരിച്ചുവരവ്. ഡിഎന്‍എയില്‍ പാട്ടി എന്ന കഥാപാത്രത്തെയാണ് സലീമ അവതരിപ്പിക്കുന്നത്. ഞാന്‍ പിറന്ന നാട്ടില്‍ (1985) എന്ന ചിത്രത്തിലൂടെയായിരുന്നു സലീമയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നഖക്ഷതങ്ങള്‍, ആരണ്യകം, മഹായാനം തുടങ്ങി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആന്ധ്ര സ്വദേശിയായ സലീമയുടെ യഥാര്‍ത്ഥ പേര് കലീശ്വരി ദേവി എന്നാണ്. തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ.

യുവനടനും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അഷ്‌കര്‍ സൗദാന്‍ ആണ് ചിത്രത്തിലെ നായകന്‍. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്‍, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്‍, സ്റ്റാന്‍ലിന്‍ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ജനപ്രിയ സംവിധായകന്‍ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രമാണ് ഡിഎന്‍എ.

ബാബു ആന്റണി, റായ് ലക്ഷ്മി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്‍, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീര്‍, റിയാസ് ഖാന്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍ തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top