മായാമയൂരത്തിന്റെ ഓർമകളിൽ ശോഭന; പോസ്റ്റർ പങ്കുവച്ച് താരം

മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. തേന്മാവിൻ കൊമ്പത്ത്, മിന്നാരം, പക്ഷേ, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട് തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനേതാക്കൾക്കപ്പുറും ഇരുവരും നല്ല സുഹൃത്തുക്കൾ കൂടിയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘മായാമയൂരം’ സിനിമയുടെ പഴയകാല പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ് ശോഭന.
‘എന്തൊരു മനം കവരുന്ന പോസ്റ്റർ’ എന്നാണ് പോസ്റ്റിനു അടിക്കുറിപ്പായി ശോഭന എഴുതിയത്. മായാമയൂരം സിനിമയും അതിലെ ഗാനങ്ങളും ഏറെ ഇഷ്ടമാണെന്നും ഇപ്പോഴും മനസിൽ തങ്ങിനിൽക്കുന്നുവെന്നുമാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയും പവിത്രതയും കാത്ത് സൂക്ഷിച്ച് മലയാളിക്ക് സമ്മാനിച്ച എക്കാലത്തേയും സൂപ്പർ അഭിനേതാക്കൾ എന്നായിരുന്നു ഒരാളുടെ കമന്റ്
1993-ൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘മായാമയൂരം’. മോഹൻലാലും ശോഭനയും രേവതിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാൽ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തിയത്. സിനിമയിലെ ‘കൈകുടന്ന നിറയെ’ എന്ന ഗാനം ഇന്നും പലരുടെയും ഇഷ്ട ഗാനങ്ങളിലൊന്നാണ്. ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായെങ്കിലും തിയേറ്ററുകളിൽ വേണ്ടത്ര വിജയം കൈവരിക്കാൻ സിനിമയ്ക്ക് കഴിഞ്ഞില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here