ബിജെപിക്ക് ആവേശമായി ശോഭനയുടെ റോഡ് ഷോ; രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി; നാളെ മോദിക്കൊപ്പം തിരഞ്ഞെടുപ്പ് റാലി

തിരുവനന്തപുരം : ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്   വോട്ട് തേടി നടി ശോഭനയുടെ റോഡ് ഷോ. സ്ഥാനാർത്ഥിക്കൊപ്പം നെയ്യാറ്റിൻകരയിലാണ് ശോഭന റോഡ് ഷോ നടത്തിയത്. നെയ്യാറ്റിൻകര ടിബി ജംഗ്ഷനിൽ നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം.

ചെണ്ടമേളവും  പുഷ്പ വൃഷ്ടിയുമായി ബിജെപി പ്രവർത്തകർ റോഡ് ഷോ ആഘോഷമാക്കി. ശോഭനയെ കാണാൻ നിരവധി ആരാധകരാണ് റോഡിൽ തിരിച്ചുകൂടിയത്. ഒരു മണിക്കൂറോളം ശോഭന റോഡ് ഷോയിൽ പങ്കെടുത്തു.

ഇന്ന് ഉച്ചയ്ക്ക് വാർത്താസമ്മേളനം വിളിച്ചാണ് തന്റെ പിന്തുണ ബിജെപിക്കാണെന്ന് ശോഭന വ്യക്തമാക്കിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിയിലും ശോഭന പങ്കെടുക്കുന്നുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലെ പൊതുയോഗത്തിലാണ് ശോഭന പങ്കെടുക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top