അമ്പരപ്പിക്കാന്‍ ധനുഷ് എത്തുന്നു; ‘രായന്‍’ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു; കൂടെ അപര്‍ണ ബാലമുരളിയും നിത്യ മേനനും കാളിദാസ് ജയറാമും

തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് നായകനാകുന്ന രായന്‍. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ അമ്പതാമത്തെ സിനിമകൂടിയാണ്. ചിത്രത്തിലെ ‘അടങ്കാത അസുരന്‍’ എന്ന ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പതിനൊന്ന് ലക്ഷത്തിലധികം ആളുകളാണ് ഇത് യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ലിറിക്കല്‍ വീഡിയോയിലെ ഗ്രാഫിക് നല്‍കുന്ന സൂചനപ്രകാരം ഇതൊരു ഡാന്‍സ് നമ്പര്‍ ആയിരിക്കും എന്നാണ് കരുതുന്നത്. പ്രഭുദേവയാണ് ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ധനുഷ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ധനുഷിനൊപ്പം അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം, ദുഷാര വിജയന്‍, പ്രകാശ് രാജ്, എസ്.ജെ. സൂര്യ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top