അദാനിക്ക് ഓസ്ട്രേലിയിൽ നിന്നും പണി വരുന്നു; ഗ്രൂപ്പിൻ്റെ കൽക്കരി യൂണിറ്റിനെതിരെ ഗുരുതര വംശീയാധിക്ഷേപ പരാതി
അദാനി ഗ്രൂപ്പിൻ്റെ ഓസ്‌ട്രേലിയയിലെ കൽക്കരി യൂണിറ്റിനെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി ആദിവാസി വിഭാഗം. വംശീയാധിക്ഷേപം ആരോപിച്ചാണ് പരാതിയെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ് റിപ്പോർട്ട് ചെയ്തു. ക്വീൻസ്ലാൻഡ് സംസ്ഥാനത്തുള്ള നാഗാന യാർബെയ്ൻ എന്ന വിഭാഗക്കാരാണ് അദാനി ഗ്രൂപ്പിൻ്റെ ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സസ് നടത്തിയ ഗുരുതരമായ വംശീയ വിവേചനത്തെ കുറിച്ച് പരാതി നൽകിയത്.
Also Read: അംബാനിയെ വെട്ടി അദാനി; ചൈനയെ വെട്ടി ഇന്ത്യ; അതിസമ്പന്നരില്‍ റെക്കോർഡ്
സാംസ്കാരിക ചടങ്ങുകൾ നടത്തുന്നതും സാംസ്കാരിക അറിവുകൾ പങ്കുവയ്ക്കുന്നതും കൽക്കരി ഖനി അധികൃതർ വിലക്കിയതായി അവർ ആരോപിക്കുന്നു. സമീപമുള്ള നീരുറവകളിൽ പ്രവേശിക്കുന്നത് വിലക്കി. അത് ലംഘിച്ചവരെ ശാരീരികമായി കൈകാര്യം ചെവ് ചെയ്തെന്നുമാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണം.
“ഞങ്ങൾ അദാനിയിൽ നിന്നുള്ള വിവേചനങ്ങളും അപകീർത്തികളും ഇതുവരെ സഹിച്ചു. ഇനി അത് സഹിക്കനാവില്ല” – നാഗാന യാർബെയ്ൻ സീനിയർ കൾച്ചറൽ കസ്റ്റോഡിയൻ അഡ്രിയാൻ ബുറഗുബ്ബ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ അഭിഭാഷകർ മുഖേനെ അദാനി ഗ്രൂപ്പിലെ ഉന്നതരെ കൽക്കരി ഖനിയിലെ ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് അറിയിച്ചിരുന്നു.എന്നാൽ നടപടിയെടുക്കാൻ തയ്യാറായില്ല. നിയമപരമായ മാർഗം മാത്രമാണ് ഏക പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: അദാനിക്ക് പണി കിട്ടിത്തുടങ്ങി; നെയ്റോബി കരാർ റദ്ദാക്കി
ബ്രാവസ് മൈനിംഗ് ആൻഡ് റിസോഴ്‌സിൻ്റെ വക്താവ് ആരോപണങ്ങളെ പൂർണമായും നിഷേധിച്ചു. ക്വീൻസ്‌ലാൻ്റിലെയും ഓസ്‌ട്രേലിയയിലെയും നിയമങ്ങൾക്കനുസൃതമായി ഖനി സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയുമാണ് പ്രവർത്തിക്കുന്നതെന്ന് ബ്രാവസ് യൂണിറ്റ് പറഞ്ഞു. ദേശീയ ഭൂവിനിയോഗ ഉടമ്പടികളുടെയും സാംസ്കാരിക പൈതൃക പരിപാലന പദ്ധതികളുടെയും വ്യവസ്ഥകൾ പ്രകാരമാണ് ഖനിയുടെ പ്രവർത്തനമെന്നും അവർ അറിയിച്ചു. ഓസ്‌ട്രേലിയൻ മനുഷ്യാവകാശ കമ്മിഷനിൽ നിന്ന് അറിയിപ്പോ മറ്റ് നിർദേശങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബ്രാവസ് കൂട്ടിച്ചേർത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here