സിപിഎം സംസ്ഥാന കമ്മറ്റിയംഗം എസ് രാജേന്ദ്രൻ്റെ മകൻ ആദർശ് റോഡപകടത്തിൽ മരിച്ചു
![](https://www.madhyamasyndicate.com/wp-content/uploads/2025/02/Screenshot_20250210_011148_Facebook.jpg)
പത്തനംതിട്ട കുമ്പഴയിൽ രാത്രി ഒമ്പത് മണിയോടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടടുത്ത പുരയിടത്തിലേക്ക് ഇടിച്ചുകയറി. ഇതോടെ കാറിൽ കുടുങ്ങിപ്പോയ ആദർശിനെ ഫയർ ഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ച് ആണ് പുറത്തെടുത്തത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട കാർ എതിർവശത്ത് കൂടി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. ആദർശ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം ഉള്ളരിലാണ് താമസം. 36കാരനായ ആദർശ് തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിൽ ഡെപ്യൂട്ടി ജനറൽ മാനേജറാണ്. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകൻ: ആര്യൻ. സഹോദരൻ: ഡോ. ആശിഷ്
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here