ADAS Level 2 ഫീച്ചറുള്ള ഏറ്റവും വിലകുറഞ്ഞ കാറായി അമേസ്; ജനപ്രിയ വാഹനത്തിൻ്റെ പുതിയ മോഡലുമായി ഹോണ്ട
ഹോണ്ട അമേസിൻ്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറങ്ങി. എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയുമായിട്ടാണ് കോംപാക്റ്റ് സെഡാൻ അമേസിന്റെ പുതിയ മോഡൽ വിപണിയിൽ എത്തിക്കുന്നത്. ആദ്യമായിട്ടാണ് ഹോണ്ട എഡിഎഎസ് ലെവൽ 2 ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതോടെ ഈ ഫീച്ചറുളള ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലും അമേസായി മാറിയിരിക്കുകയാണ്.
Also Read : റോയൽ എൻഫീൽഡ് ക്ലാസിക് 650 ഉടൻ ഇന്ത്യയിലേക്ക്; വിലയും മൈലേജും മറ്റ് പ്രത്യേകതകളും
എട്ട് ലക്ഷം രൂപ മുതൽ 10.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം പ്രാരംഭ വില. മൂന്നാം തലമുറ കോംപാക്റ്റ് സെഡാൻ അമേസാണ് ഇപ്പോൾ ഹോണ്ട ലോഞ്ച് ചെയ്തിരിക്കുന്നത്. 2013 ഏപ്രിലിലാണ് ആദ്യ കോംപാക്റ്റ് സെഡാൻ വിപണിയിൽ എത്തിയത്. 2018ൽ നവീകരിച്ച രണ്ടാം പതിപ്പുമെത്തി. ഹോണ്ടയുടെ ഏറ്റവും ജനപ്രീയ കാറായ അമേസ് ഇതുവരെ ആകെ 5.8 എണ്ണം വിറ്റതായിട്ടാണ് കമ്പനിയുടെ അവകാശവാദം.
Also Read: പുതിയ കാറിൽ ‘6E’ ഉപയോഗിച്ചു; മഹീന്ദ്ര കമ്പനിക്കെതിരെ കേസ്
വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഇന്ന് ആരംഭിക്കും. ഉപഭോക്താക്കൾക്ക് അടുത്ത മാസം മുതൽ വാഹനം ലഭിക്കും. മൂന്നു മോഡലുകളിലായിട്ടാണ് കാർ പുറത്തിറങ്ങുന്നത്. മാനുവൽ, സിവിടി ട്രാൻസ്‌മിഷനുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ‘വി’ മാനുവലിന് 7.99 ലക്ഷം രൂപയാണ് വില. ഓട്ടമാറ്റിക്കിന് 9.19 ലക്ഷം രൂപ നൽകണം. വിഎക്സ് മാനുവലിന് 9.09 ലക്ഷം രൂപയും സിവിടി ഓട്ടോമാറ്റിക്കിന് 9.99 ലക്ഷം രൂപയുമാണ് വില. ഉയർന്ന മോഡലായ ഇസഡ് എക്സ് മാനുവലിന്റെ വില 9.69 ലക്ഷം രൂപയാണ്. 10.89 ലക്ഷം രൂപയാണ് സിവിടിയുടെ വില.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here