കേരളീയത്തിന് വീണ്ടും 10 കോടി; അധിക ചിലവിന് പണമനുവദിച്ച് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: കേരളീയം ധൂർത്തെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടയിൽ പരിപാടിക്ക് വീണ്ടും തുക അനുവദിച്ച് ധനകാര്യ വകുപ്പ്. 10 കോടി രൂപയാണ് അധിക തുക അനുവദിച്ചത്. സംസ്ഥാനം കടുത്ത ധന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കോടികൾ മുടക്കി കേരളീയം നടത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും തുക അനുവദിച്ചത്.
ക്ഷേമ പെൻഷൻ ഉൾപ്പെടെ മുടങ്ങി കിടക്കുമ്പോഴാണ് കേരളീയം നടത്തിയത്. കേരളത്തിന്റെ വികസനം ജനങ്ങളിൽ എത്തിക്കാനും വിനോദ സഞ്ചാരം, നിക്ഷേപം എന്നിവ മെച്ചപ്പെടുത്താനുമാണ് കേരളീയം നടത്തുന്നതെന്നായിരുന്നു സർക്കാരിന്റെ പക്ഷം. 27 കോടി സർക്കാർ ഫണ്ടും ബാക്കി തുക സ്പോണ്സർഷിപ്പും ഉപയോഗിച്ചാണ് പരിപാടി നടത്തിയത്. എന്നിട്ടും കുടിശ്ശിക നിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തുക അനുവദിച്ചത്. കേരളീയത്തിന് അധിക ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ധനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്ന് സർക്കാർ തന്നെ പറയുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയുള്ള പുതിയ നടപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here