അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി അജിത്കുമാര്‍; സമ്മര്‍ദത്തില്‍ സര്‍ക്കാര്‍; നിര്‍ണ്ണായക മന്ത്രിസഭാ യോഗം ചേരുന്നു
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ പേരില്‍ വിവാദത്തിലായ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാര്‍ നേരത്തെ നല്‍കിയ അവധി അപേക്ഷ പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കാണ് അജിത്കുമാര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഈ അവധി ആവശ്യമില്ലെന്ന് കാട്ടി അജിത്കുമാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. മലപ്പുറം പോലീസില്‍ വലിയ പൊളിച്ചെഴുത്ത് വന്നതിന് പിന്നാലെയാണ് അവധി അപേക്ഷ എഡിജിപി പിന്‍വലിച്ചത്.
ഇതോടെ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്. മുന്നണിക്കുള്ളില്‍ നിന്ന് അജിത്കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സിപിഐ ഇക്കാര്യത്തില്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അജിത്കുമാര്‍ അവധിയില്‍ പ്രവേശിച്ച ശേഷം തുടര്‍നടപടി എന്ന ധാരണയില്‍ നില്‍ക്കെയാണ് അവധി അപേക്ഷ പിന്‍വലിച്ചത്.
ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം സിപിഐ മന്ത്രിമാര്‍ ഉന്നയിക്കും. നിര്‍ണ്ണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുളളത്. വൈകുന്നേരം എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here