അടിമാലി അപകടത്തിന് കാരണം റോഡ് നിര്‍മ്മാണത്തിലെ അപാകതയെന്ന് നാട്ടുകാര്‍; സംഭവസ്ഥലം പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ്
അടിമാലി: ഇടുക്കി മാങ്കുളത്ത് ട്രാവലര്‍ മറിഞ്ഞ് നാലുപേര്‍ മരിച്ചതിന് കാരണക്കാര്‍ പിഡബ്ല്യുഡിയെന്ന് നാട്ടുകാര്‍. റോഡിന്‍റെ അശാസ്ത്രീയ നിര്‍മ്മാണമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. സംഭവം നടന്ന പേമരം വളവില്‍ പത്തില്‍ കൂടുതല്‍ അപകടമുണ്ടായിട്ടുണ്ട്. നിര്‍മ്മാണ സമയത്തും അപകടസാധ്യത ചൂണ്ടിക്കാട്ടിയിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. സംഭവസ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ഇന്ന് പരിശോധന നടത്തും.
ഇന്നലെ വൈകിട്ടാണ് മാങ്കുളം പേമരം വളവില്‍ തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടത്. തിരുനെല്‍വേലിയിലെ ഒരു പ്രഷര്‍ കുക്കര്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ കുടുംബാംഗങ്ങളുമൊത്ത് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. നിയന്ത്രണം വിട്ട വാഹനം 150 അടി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒന്നര വയസുള്ള കുട്ടിയടക്കം നാല് പേര്‍ മരിച്ചു. പന്ത്രണ്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here