അടിമാലിയില്‍ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ഇടുക്കി: അടിമാലിയില്‍ സെന്‍ട്രല്‍ ജംഗ്ഷനിലെത്തിയ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹോട്ടല്‍ ജീവനക്കാരനായ ജിനീഷാണ് (39) തീകൊളുത്തിയത്. വൈകീട്ട് 4.40-ഓടെയാണ് സംഭവം.
തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പന്നിയാര്‍കുട്ടി സ്വദേശിയായ ഇദ്ദേഹം അവിവാഹിതനാണ്. അടിമാലിക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ്.
യുവാവ് കൈയില്‍ സൂക്ഷിച്ചിരുന്ന കാനില്‍നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. എന്താണ് സംഭവമെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ തീ പടര്‍ന്നു. കൂടി നിന്നവര്‍ നനച്ച ചാക്കിട്ടാണ് പിന്നീട് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റപ്പോള്‍ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കൊളേജിലേക്കും മാറ്റി. എന്താണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here