എംഎല്‍മാര്‍ക്ക് ചികിത്സാ ഫണ്ട് പോര; ട്രഷറി നിയന്ത്രണം ഒഴിവാക്കി കാല്‍ കോടി കൂടി
തിരുവനന്തപുരം : നമ്മുടെ എംഎല്‍എമാരെല്ലാം ഇത്ര ആരോഗ്യമില്ലാത്തവരാണോ ? നിയമസഭാംഗങ്ങളുടെ ചികിത്സാ ചിലവിനായി ബജറ്റില്‍ വകയിരുത്തിയ തുക അധികരിച്ചതോടെ വീണ്ടും കാല്‍ക്കോടി രൂപ കൂടി നല്‍കാന്‍ ധനവകുപ്പ് നിര്‍ദേശം. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ഒരു കോടി പത്ത് ലക്ഷം രൂപയാണ് ബജറ്റില്‍ സാമാജികരുടെ ചികിത്സാ ചിലവിനായി വകയിരുത്തിയിരുന്നത്. ഈ തുക പൂര്‍ണ്ണമായും ചിലവഴിച്ചതോടെയാണ് വീണ്ടും 25 ലക്ഷം കൂടി അനുവദിച്ചത്.
എംഎല്‍എമാര്‍ക്ക് മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തിലാണ് ചികിത്സാ ചിലവ് അനുവദിക്കുന്നത്. മെഡിക്കല്‍ ബില്ലുകള്‍ ഹാജരാക്കുമ്പോഴാണ് പരിധിയില്ലാതെ തുക ലഭിക്കുക. മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ ഒഴികെയുള്ള നിയമസഭാംഗങ്ങളുടെ ചികിത്സാ ചിലവിനായാണ് ബജറ്റില്‍ തുക വകയിരുത്തുന്നത്. മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ നല്‍കാനുള്ള തുക കൂടിയതോടെയാണ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 25 ലക്ഷം കൂടി ധനവകുപ്പ് അനുവദിച്ചത്. ഈ മാസം 23നാണ് ധനവകുപ്പിന്റെ ഉത്തരവിറങ്ങിയത്.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റില്‍ നിന്നാണ് ചികിത്സാ തുക അനുവദിക്കുന്നത്. മന്ത്രി ആര്‍. ബിന്ദു കണ്ണട വാങ്ങിയതിന് 30,500 രൂപ അനുവദിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു. അതുപോലെ തന്നെ യുഡിഎഫിലെ ചില എംഎല്‍എമാരും വന്‍തുകയ്ക്ക് കണ്ണട വാങ്ങിയതും ചര്‍ച്ചയായിരുന്നു. സാമാജികര്‍ക്ക് പരിധിയില്ലാതെ തുക ലഭിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണ് ഇവയെല്ലാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here