അഭിമാന നേട്ടത്തിൽ ഇന്ത്യ; ആദിത്യ L1ന്റെ ആദ്യ കുതിപ്പ് വിജയകരം; ലക്ഷ്യത്തിലെത്താൻ നാല് മാസം

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ L 1 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി എക്സ് എൽ സി 57 റോക്കറ്റിലാണ് ആദിത്യ L1 യാത്ര ആരംഭിച്ചത്. ആദ്യ കുതിപ്പ് വിജയകരമായിരുന്നെന്ന് ഐഎസ്ആർഒ അറിയിച്ചു. നാലുമാസത്തിന് ശേഷമാകും പേടകം ലക്ഷ്യത്തിലെത്തുക.

15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ് 1ലേക്കാണ് പേടകം എത്തിക്കുന്നത്. സൂര്യനിൽ നേരിട്ട് ചെല്ലാതെ ലഗ്രാഞ്ച് പോയിന്റിൽ നിന്ന് സൂര്യനെ അടുത്തറിയാൻ സാധിക്കുമെന്നതാണ് L 1 ന്റെ പ്രത്യേകത. സൂര്യന്റെ താപനില, സൗരക്കാറ്റ് തുടങ്ങിയവ പഠിക്കുകയാണ് പ്രധാന ഉദ്ദേശം. മാത്രമല്ല സൂര്യനും ഭൂമിക്കുമിടയിൽ നിന്ന് മറ്റൊരു തടസവുമില്ലാതെ സൗരോർജ പ്രഭവകേന്ദ്രത്തെക്കുറിച്ച് പഠിക്കാനും സാധിക്കും. ഭൂമിയിലേക്കുള്ള ആശയവിനിമയവും തടസപ്പെടില്ല.

ലഗ്രാഞ്ച് പോയിന്റിലെ ഹലോ ഓർബിറ്റിലാണ് പേടകം സ്ഥാപിക്കുന്നത്. 365 ദിവസം കൊണ്ടാകും ആദിത്യ സൂര്യനെ ചുറ്റി വരിക. ഏഴ് പേ ലോഡുകളാണ് ആദിത്യ L 1ൽ ഉൾപെടുത്തിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top