ലക്ഷ്യം കൈവരിച്ച് ആദിത്യ L1; ബഹിരാകാശ പര്യവേക്ഷണത്തിൽ നാഴികക്കല്ലായി സൗരദൗത്യം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ സൗരദൗത്യമായ ആദിത്യ L1 ലക്ഷ്യസ്ഥാനത്തെത്തി. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഒബ്സർവേറ്ററി ദൗത്യമായ ആദിത്യ L1 ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ രാജ്യം മറ്റൊരു നാഴികക്കല്ല്‌ സൃഷ്ടിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതോടെ ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിച്ച നാലാമത്തെ ബഹിരാകാശ ഏജൻസിയായി ഐഎസ്ആര്‍ഒ മാറി.

വൈകിട്ട് നാലരയോടെയാണ് ആദിത്യ L1 നിര്‍ണ്ണായക ഭ്രമണപഥ മാറ്റം നിര്‍വഹിച്ചത്. ബെംഗളുരൂവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്‍വർക്കിൽ നിന്നാണ് പേടകത്തെ നിയന്ത്രിച്ചത്. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാൻഡുകളിലൂടെ പ്രവർത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തിയത്.
127 ദിവസത്തെ യാത്രയ്ക്കൊടുവിലാണ് ആദിത്യ L1 ലഗ്രാഞ്ച് ബിന്ദുവില്‍ എത്തിച്ചേര്‍ന്നത്. പേടകം ഇപ്പോള്‍ എത്തിനില്‍ക്കുന്ന L1 ബിന്ദുവില്‍ നിന്ന് സൂര്യനിലെക്ക് 15 കോടി കിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ചു വര്‍ഷം L1ല്‍ തുടര്‍ന്ന് സൂര്യനെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.

ഏഴ് പേലോഡുകളാണ് ആദിത്യ L1ൽ ഉൾപെടുത്തിയിട്ടുള്ളത്. നാലെണ്ണം സൂര്യനില്‍ നിന്നുള്ള പ്രകാശം നിരീക്ഷിക്കും. മറ്റ് മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെപ്പറ്റി പഠിക്കും.

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 വിജയകരമായതിനു പിന്നാലെയാണ് സെപ്റ്റംബര്‍ 2 ന് ആദിത്യ L1 വിക്ഷേപിച്ചത്. സൂര്യനിൽ നേരിട്ട് ചെല്ലാതെ ലഗ്രാഞ്ച് പോയിന്റിൽ നിന്ന് സൂര്യനെ അടുത്തറിയാൻ സാധിക്കുമെന്നതാണ് L1 ന്റെ പ്രത്യേകത. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം,ബഹിരാകാശ കാലാവസ്ഥ എന്നിവയുടെ പഠനമാണ് പ്രധാനലക്ഷ്യങ്ങളെങ്കിലും സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനും സൗരയൂഥത്തേക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭ്യമാക്കാനും ദൗത്യത്തിന് സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top