പിപി ദിവ്യക്കും സിപിഎമ്മിനും ആശ്വാസം; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണ്ണായക വിധി

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധി ഹൈകോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. മഞ്ജുഷ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും കേസ് അന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ കാരണങ്ങള്‍ ഇല്ലെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാറും ജോബിന്‍ സെബാസ്റ്റ്യനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവിലെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഡിജിപി ടി എ ഷാജി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അന്വേഷണത്തിന് ഡിഐജി മേല്‍നോട്ടം വഹിക്കണം എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് പാലിക്കണമെന്നും ഉത്തരവിലുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്തുളള പിപി ദിവ്യ സിപിഎമ്മിന്റെ ഉന്നത നേതാവാണെന്നും കേസില്‍ ആദ്യം മുതല്‍ തന്നെ അട്ടിമറി നടന്നു എന്നുമാണ് കുടുംബത്തിന്റെ വാദം. അടിവസ്ത്രത്തിലെ രക്തക്കറയടക്കം പോലീസ് പരിഗണിച്ചില്ല. കൊലപാതകമാണ് എന്ന് സംശയിക്കുന്നതായും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളിയിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top