എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ പതിനൊന്നാം ദിവസം പ്രത്യേക സംഘം; പിപി ദിവ്യ ഇപ്പോഴും ഒളിവില്‍ തന്നെ
എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആത്മഹത്യ നടന്ന് പതിനൊന്നാം ദിവസമാണ് പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറിയിരിക്കുന്നത്. കണ്ണൂര്‍ എസ്പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക.
ഉന്നത ഉദ്യോഗസ്ഥന്റെ ആത്മഹത്യ സംബന്ധിച്ച കേസിന്റെ അന്വേഷണം ഒരു എസ്എച്ച്ഒ നടത്തുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎമ്മിന്റെ പ്രധാന നേതാവായ പിപി ദിവ്യ പ്രതി സ്ഥാനത്തുള്ള കേസില്‍ ഒരു എസ്എച്ച്ഒ എന്ത് അന്വേഷണം നടത്തും എന്ന ചോദ്യമാണ് ഉയര്‍ന്നത്. ഇത് ദിവ്യയെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും ആരോപണം ഉയര്‍ന്നു. ഇതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. നിലവില്‍ കേസന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ പൊലീസ് എസ്എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനല്‍ കുമാര്‍, എസ്‌ഐമാരായ നവ്യ സജി, രേഷ്മ, സൈബര്‍ സെല്‍ എഎസ്‌ഐ ശ്രീജിത്ത് എന്നിവടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം.
കേസിലെ ഏക പ്രതിയായ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here