കുറ്റക്കാരി ദിവ്യ തന്നെ; എഡിഎമ്മിനെതിരായ ആരോപണങ്ങള്‍ മുഴുവന്‍ തള്ളി റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ.ഗീത അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. നവീന്‍ ബാബുവിനെതിരെ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. വലിയ ഗൂഡാലോചന എഡിഎമ്മിനെതിരെ നടന്നെന്ന് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. തുടര്‍ നടപടികള്‍ സര്‍ക്കാരാണ് സ്വീകരിക്കേണ്ടത്.

ദിവ്യയെ ചടങ്ങിലേക്ക് കളക്ടര്‍ ക്ഷണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അധിക്ഷേപ ദൃശ്യങ്ങള്‍ ദിവ്യ മനപൂര്‍വം പ്രചരിപ്പിച്ചു. അന്വേഷണവുമായി സഹകരിച്ചതുമില്ല. പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കുന്നത് എഡിഎം വൈകിപ്പിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: ചോദ്യംചെയ്യലിന് ദിവ്യയെ ഹാജരാക്കാം’, പ്രതിഭാഗത്തിൻ്റെ ഉറപ്പ്; മുൻകൂർ ജാമ്യത്തിൽ വിധി ചൊവ്വാഴ്ച

അതേസമയം ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ തലശ്ശേരി സെഷന്‍സ് കോടതി ചൊവാഴ്ചയിലേക്ക് മാറ്റി. രൂക്ഷമായ വാദപ്രതിവാദമാണ് ഇന്നു കോടതിയില്‍ നടന്നത്. കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയത് എന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. അഴിമതി ആരോപണം എന്തുകൊണ്ട് നവീന്‍ ബാബു യോഗത്തില്‍ നിഷേധിച്ചില്ലെന്നും അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ദിവ്യക്ക് എതിരെ ഉന്നയിച്ചത്.

Also Read: എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്ക് എതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍; കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം

ദിവ്യ യോഗത്തിനു എത്തിയത് ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. യോഗത്തിനു എത്തുന്ന കാര്യം കളക്ടര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ആരോപണം ഉന്നയിക്കരുതെന്നു ദിവ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദിവ്യ യോഗത്തിനു എത്തുകയും ആരോപണം ഉന്നയിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പിന്നിലും ദിവ്യയാണ്. കേസുമായി ദിവ്യ സഹകരിക്കുന്നില്ല. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top