നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ പോലീസിനു മൊഴി നല്‍കി; സ്പീക്കര്‍ എഡിഎമ്മിന്റെ വീട്ടിലെത്തി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ പോലീസിനു മൊഴി നല്‍കി. കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് മൊഴി എടുത്തത്. ഈ കേസില്‍ ഏറെ പ്രധാനമായ മൊഴിയാണ് കളക്ടറുടെത്. കളക്ടര്‍ ക്ഷണിച്ചത് അനുസരിച്ചാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പോയത് എന്നാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കളക്ടര്‍ ഈ കാര്യം നിഷേധിച്ചിരുന്നു.

ദിവ്യക്ക് എതിരെ കര്‍ശന നടപടി എന്ന് മുഖ്യമന്ത്രി; എഡിഎമ്മിന്റെ ആത്മഹത്യയില്‍ മൗനം വെടിയുന്നു

ഒരു സാക്ഷി എന്ന നിലയില്‍ പോലീസിനു മൊഴി നല്‍കുമെന്ന് കളക്ടര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് മുന്നിലും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. സത്യം സത്യമായി തന്നെ താന്‍ പറയും എന്നാണ് കളക്ടര്‍ പറഞ്ഞത്.

എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പെട്രോള്‍ പമ്പ് സംരംഭകന്‍ പ്രശാന്തനില്‍ നിന്നും ഇന്നലെ പോലീസ് മൊഴി എടുത്തിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് പോലീസ് ഇയാളില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നത്.

ചോദ്യങ്ങളിൽ ഓടിരക്ഷപെടാൻ പ്രശാന്തന്‍; എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തിൽ വ്യക്തത വരുത്താതെ മൗനം

അതേസമയം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എഡിഎമ്മിന്റെ വീട്ടിലെത്തിയിട്ടുണ്ട്. എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും പാഠമാണ് എഡിഎമ്മിന്റെ മരണം എന്ന് സ്പീക്കര്‍ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യയുടെ മുന്‍‌കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയാണ് തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

ദിവ്യയുടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ പരിഗണിക്കും; സംരക്ഷണം നല്‍കി പോലീസും

ജാമ്യഹര്‍ജിയിലെ വിധി വരാനാണ് പോലീസ് കാക്കുന്നത് എന്നാണ് സൂചന. ഇത്രയേറെ വിവാദം സൃഷ്ടിച്ച കേസ് ആയിട്ടും വെറുമൊരു ആത്മഹത്യാപ്രേരണ കേസ് ആയി മാത്രമാണ് പോലീസ് ഇത് പരിഗണിച്ചത്. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് പോലീസ് ഒളിച്ചുകളി നടത്തുന്നതെന്ന ആക്ഷേപവും എതിരെ ശക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top