ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് കോടതി; ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും
എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ പ്രസംഗം മുന്‍കൂട്ടി തീരുമാനിച്ചതും ആസൂത്രണം ചെയ്തതുമായിരുന്നുവെന്ന് കോടതി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്. 38 പേജുള്ള വിധിപ്പകര്‍പ്പ് ആണ് പുറത്തു വന്നത്.
Also Read: ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി; കോടതിയില്‍ കീഴടങ്ങാൻ വഴിതേടുന്നതായി സൂചന
ദിവ്യക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന നവീന്‍ ബാബുവിനെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. സംസാരത്തില്‍ ഭീഷണിയുണ്ടായിരുന്നു. രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചുള്ള ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മാഭിമാനമുള്ള വ്യക്തിയെ ആത്മഹത്യയിലേക്ക് എത്തിക്കുകയാണ് ചെയ്തത്. പ്രഥമദൃഷ്ട്യാ തന്നെ ഇതില്‍ കേസുണ്ട്.
ദിവ്യക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കാവുന്ന കേസ് അല്ല ഇത്. ക്ഷണിക്കാതെയാണ് ദിവ്യ യോഗത്തിന് എത്തിയത്. എന്തുകൊണ്ട് ജാമ്യം നല്‍കണം എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല.
Also Read: ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ; ആഗ്രഹിച്ച വിധിയെന്ന് കുടുംബം
ദിവ്യയുടെ പ്രവര്‍ത്തി ഗൗരവമുള്ളതാണ്. ഇതിന്റെ പ്രത്യാഘാതം മനസിലാക്കിയാണ് പ്രസംഗിച്ചത്. അഴിമതിക്കെതിരെയുള്ള പോരാട്ടം എന്നത് ഒരു പുകമറ മാത്രമാണ്. കുത്സിതമായ നീക്കമാണ് ദിവ്യ നടത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം എഡിഎമ്മിനെതിരെ കള്ളതെളിവുകള്‍ ഉണ്ടാക്കാനും ദിവ്യ ശ്രമിച്ചു.- കോടതി വിധിയില്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here